പെസ്റ്റ്, വൈല്‍ഡ്‌ലൈഫ് കണ്‍ട്രോള്‍ സര്‍വീസസ് ഓര്‍ഗനൈസേഷനായ ഓര്‍ക്കിന്‍ കാനഡയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കാനഡയില്‍ ഏറ്റവും കൂടുതല്‍ മൂട്ടകളുള്ള(bed bugs) ആദ്യ അഞ്ച് നഗരങ്ങളും ഒന്റാരിയോയില്‍. പട്ടികയില്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷവും മുന്നിലുള്ളത് ടൊറന്റോ സിറ്റിയാണ്. രണ്ടാം സ്ഥാനത്ത് സഡ്ബറി, മൂന്നാം സ്ഥാനത്ത് ഓഷവ എന്നീ നഗരങ്ങളാണ്. ഹാമില്‍ട്ടണ്‍, ഓട്ടവ എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബീസിയിലെ വാന്‍കുവര്‍ ഇത്തവണ ആറാം സ്ഥാനത്തേക്ക് താഴ്ന്നു.
വീടുകളിലോ കടകളിലോ സ്ഥാപനങ്ങളിലോ മാത്രമല്ല, ടാക്‌സികള്‍, ബസുകള്‍, ട്രെയിനുകള്‍, വിമാനങ്ങള്‍ എന്നിവയിലും സാധാരണയായി ബെഡ് ബഗ് ഒളിഞ്ഞിരിക്കാറുണ്ടെന്ന് ഓര്‍ക്കിന്‍ കാനഡയിലെ എന്റോമളജിസ്റ്റ് ഡോ. ആലിസ് സിനിയ പറയുന്നു. മൂട്ടകളില്‍ നിന്നും അണുബാധയുണ്ടാകാതിരിക്കാന്‍ യാത്രയ്ക്കിടെ പതിവായി വസ്ത്രങ്ങളും ലഗേജുകളും പരിശോധിക്കാന്‍ സിനിയ നിര്‍ദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും കൂടുതല്‍ മൂട്ടകളുള്ള 25 നഗരങ്ങള്‍:
1.Toronto
2.Sudbury
3.Oshawa
4.Hamilton
5.Ottawa
6.Vancouver
7.Winnipeg
8.St. John's
9.Sault Ste. Marie
10.Scarborough
11.Calgary
12.Edmonton
13.London
14.Montreal
15. Timmins
16. Windsor
17.North York
18.Moncton
19.Halifax
20.Etobicoke
21.Mississauga
22.Niagara Falls
23.Prince George, B.C.
24.Peterborough
25.Saskatoon