ഒന്നോ, രണ്ടോ, മൂന്നോ, ഒരാൾക്ക് എത്ര ക്രെഡിറ്റ് കാർഡുകൾ വരെ ഉപയോഗിക്കാം

By: 600007 On: Mar 19, 2024, 12:44 PM

 

 

ക്രെഡിറ്റ് കാർഡിന് ഇന്ന് വളരെയധികം ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക സാഹായം ലഭിക്കുന്നത്കൊണ്ട് ആളുകൾ കൂടുതലായും ക്രെഡിറ്റ് കാർഡിനെ ഇഷ്ടപ്പെടുന്നു. എന്നാൽ സാമ്പത്തിക ലോകത്ത് ക്രെഡിറ്റ് കാർഡുകളെ പലപ്പോഴും ഇരുതല മൂർച്ചയുള്ള വാളെന്നാണ് വിളിക്കുന്നത്. കാരണം, ഒരു വശത്ത്, അവർ റിവാർഡ് പോയിൻ്റുകൾ, ക്യാഷ്ബാക്കുകൾ, കിഴിവുകൾ, നോ കോസ്റ്റ് ഇഎംഐകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ നൽകി ഉപയോക്താക്കളെ ആകര്ഷിക്കുമ്പോൾ മറുവശത്ത്, അശ്രദ്ധമായ ഉപയോഗവും പെരുമാറ്റവും ക്രെഡിറ്റ് കാർഡുകളെ പലപ്പോഴും കടക്കെണിയാക്കി മാറ്റുന്നു.

അതേസമയം, ഇതെല്ലം ഉപയോക്താവ് ക്രെഡിറ്റ് കാർഡുകൾ എങ്ങനെ ഉപയോഗിക്കുകയും തിരിച്ചടയ്ക്കുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരാൾക്ക് എത്ര ക്രെഡിറ്റ് കാർഡുകൾ വരെ ആകാം എന്നത് പലപ്പോഴും ഉയർന്നുവരുന്ന ഒരു ചോദ്യമാണ്. അതിനുള്ള ഉത്തരം, ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ക്രെഡിറ്റ് കാർഡുകളുടെ എണ്ണം അയാളുടെ ആവശ്യത്തെയും ഉപയോഗത്തെയും ആശ്രയിച്ചിരിക്കുന്നു എന്നതാണ് 

 കൈവശം വയ്ക്കാവുന്ന ക്രെഡിറ്റ് കാർഡുകളുടെ എണ്ണം ഒരു വ്യക്തിയുടെ ചെലവ്, തിരിച്ചടവ് കപ്പാസിറ്റി എന്നിവയെ അടിസ്ഥാനമാക്കിയിരിക്കും. കൂടാതെ റിവാർഡുകൾ, ഗിഫ്റ്റുകൾ എന്നിവയെ അടിസ്ഥാനമാക്കിയും ക്രെഡിറ്റ് കാർഡുകളുടെ എണ്ണം കൂട്ടാവുന്നതാണ്. യാത്ര, ഷോപ്പിംഗ്, പലചരക്ക് സാധനങ്ങൾ തുടങ്ങിയ ഒരു പ്രത്യേക വിഭാഗത്തിനായി നിങ്ങൾ ധാരാളം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ വിഭാഗത്തിലുള്ള ചെലവുകൾക്ക് ഉയർന്ന ആനുകൂല്യങ്ങൾ നൽകുന്ന ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാവുന്നതാണ്. അത്തരത്തിലുള്ള ഒന്നിലധികം വിഭാഗങ്ങളിൽ ചെലവഴിക്കാൻ പ്രവണത കാണിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അതാത് വിഭാഗങ്ങൾക്കായി ഒന്നിലധികം കാർഡുകൾ ഉണ്ടായിരിക്കാം. ഈ സംഖ്യ രണ്ടോ മൂന്നോ അഞ്ചോ അതിലധികമോ ആകാം.