ആരാധനാലയങ്ങളുടെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം തടയുന്ന ബൈലോ പരിഗണിക്കുന്നതായി വോണ്‍ സിറ്റി 

By: 600002 On: Mar 19, 2024, 4:58 PM

 

 

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പുറത്തുള്ള പ്രതിഷേധങ്ങള്‍ നിരോധിക്കുന്ന ബൈലോ അംഗീകരിക്കുന്നത് പരിഗണിക്കുന്നതായി മേയര്‍ സ്റ്റീവന്‍ ഡെല്‍ ഡുക. വിദ്വേഷം, അസഹിഷ്ണുത, അക്രമം എന്നിവ ഉണര്‍ത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ പ്രതിഷേധങ്ങള്‍ ഈ പരിസരങ്ങളില്‍ നിരോധിക്കാനാണ് ബൈലോ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും ആഴ്ചകളായി സിറ്റിയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ഭീഷണിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് ഡെല്‍ ഡുക തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. അടുത്തിടെ തോണ്‍ഹില്ലിലെ സിനഗോഗുകള്‍, സ്‌കൂളുകള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സമീപം വിദ്വേഷപരമായ പ്രതിഷേധങ്ങള്‍ നടന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഡെല്‍ ഡൂക്ക മുന്നോട്ടുവെച്ച നിര്‍ദ്ദിഷ്ട ബൈലോ ഈ സ്ഥലങ്ങളുടെ 100 മീറ്ററിനുള്ളില്‍ പ്രകടനങ്ങള്‍ നിരോധിക്കും. ഇത് ലംഘിക്കുന്നവര്‍ക്ക് പരമാവധി 100,000 ഡോളര്‍ പിഴ ചുമത്തും. 


അതേസമയം ഒരു സംയുക്ത പ്രസ്താവനയില്‍,  UJA Federation of Greater Toronto, CIJA (The Centre for Israel and Jewish Affairs) എന്നീ സംഘടനകള്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും പ്രമേയം വേഗത്തില്‍ പാസാക്കാന്‍ സിറ്റി കൗണ്‍സിലിനോട് ആവശ്യപ്പെടുകയും ചെയ്തു.