അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ വിതരണം ചെയ്ത് ആല്‍ബെര്‍ട്ടയും മാനിറ്റോബയും 

By: 600002 On: Mar 19, 2024, 12:33 PM

 

 


തങ്ങളുടെ പ്രവിശ്യകളിലെ സ്‌കൂളുകളില്‍ പ്രവേശനം നേടിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍(പിഎഎല്‍) നല്‍കി തുടങ്ങിയതായി ആല്‍ബെര്‍ട്ടയും മാനിറ്റോബയും അറിയിച്ചു. ഇരു പ്രവിശ്യകളുടെയും അധികാര പരിധിയിലുള്ള ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്(ഡിഎല്‍ഐ) മുഖേനയാണ് ലെറ്ററുകള്‍ വിതരണം ചെയ്തു തുടങ്ങിയത്. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ അനുമതിയുള്ള കാനഡയിലെ ഏക സ്‌കൂളുകളാണ് ഡിഎല്‍ഐകള്‍. രണ്ട് പ്രവിശ്യകളിലേക്ക് അനുവദിച്ചിട്ടുള്ള ലെറ്ററുകളുടെ എണ്ണത്തെക്കുറിച്ചോ അവ എങ്ങനെ വിതരണം ചെയ്യും എന്നതിനെക്കുറിച്ചോ നിലവില്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. 

ഐആര്‍സിസിയുടെ കണക്കനുസരിച്ച് മാര്‍ച്ച് 1 മുതല്‍ ആല്‍ബെര്‍ട്ട ലെറ്ററുകള്‍ ഇഷ്യു ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അന്തിമ പഠന അനുമതി അപേക്ഷയ്ക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ അവരുടെ പിഎഎല്‍ ലഭ്യമാണെന്ന് ആല്‍ബെര്‍ട്ടയിലെ മിക്ക സര്‍വകലാശാലകളും ഇ-മെയില്‍ അയക്കും. 

മാനിറ്റോബന്‍ സര്‍ക്കാര്‍ മാര്‍ച്ച് 4 മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി പിഎഎല്‍ കള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. 

പിഎഎല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്  https://www.canadavisa.com/canadian-provincial-attestation-letters.html   എന്ന ലിങ്ക് സന്ദര്‍ശിക്കുക.