കാനഡയില്‍ ഭവന വില്‍പ്പന ഫെബ്രുവരിയില്‍ 3.1 ശതമാനം കുറഞ്ഞതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഹോം പ്രൈസ് ഇന്‍ഡെക്‌സില്‍ തുടര്‍ച്ചയായി അഞ്ച് മാസത്തെ ഇടിവാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം നാഷണല്‍ ആവറേജ് ഹോം പ്രൈസ് 685,809 ഡോളറായിരുന്നു. ഇത് വര്‍ഷം തോറും 3.5 ശതമാനം ഉയര്‍ന്നു.
സാധാരണയായി തിരക്കേറിയ സ്പ്രിംഗ് മാര്‍ക്കറ്റിനേക്കാള്‍ പുതുതായി ലിസ്റ്റ് ചെയ്ത പ്രോപ്പര്‍ട്ടികളുടെ എണ്ണം 1.6 ശതമാനം ഉയര്‍ന്നു. പുതിയ ലിസ്റ്റിംഗുകളുമായുള്ള വില്‍പ്പനയുടെ അനുപാതം കഴിഞ്ഞ മാസം 55.6 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.