ടൊറന്റോ ഏരിയയിലെ ഗ്യാസ് വിലയില്‍ കുതിച്ചുചാട്ടം; ഇത് തുടക്കം മാത്രമെന്ന് അനലിസ്റ്റ് 

By: 600002 On: Mar 19, 2024, 11:44 AM

 


ജിടിഎയിലെ ഗ്യാസിന്റെ വില സമീപകാലത്തായി കുത്തനെ വര്‍ധിക്കുകയാണ്. ഇത് സ്പ്രിംഗ് സീസണിലെ പമ്പുകളിലെ ഉയര്‍ന്ന വിലയുടെ 'തുടക്കം' മാത്രമായിരിക്കാമെന്ന് കനേഡിയന്‍സ് ഫോര്‍ അഫോര്‍ഡബിള്‍ എനര്‍ജി പ്രസിഡന്റ് ഡാന്‍ മക്ടീഗ് മുന്നറിയിപ്പ് നല്‍കി. സതേണ്‍ ഒന്റാരിയോയില്‍ മാത്രം ലിറ്ററിന് 12 സെന്റ് വില വര്‍ധിച്ചതായി മക്ടീഗ് പറഞ്ഞു. മക്ടീഗിന്റെ വെബ്‌സൈറ്റ് അനുസരിച്ച് ജിടിഎയില്‍ ഗ്യാസിന്റെ ശരാശരി വില നിലവില്‍ ലിറ്ററിന് ഏകദേശം 1.59 ഡോളറാണ്. 

ഈ വര്‍ധനവ് കാണിക്കുന്നത് തുടര്‍ന്ന് 20 ശതമാനം വര്‍ധനവ് ഉണ്ടായേക്കാമെന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് 24 വീക്കെന്‍ഡിലോ ജൂലൈ ഒന്നാം തീയതിയോ വര്‍ധനവ് കണ്ടേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സ് വര്‍ധിപ്പിക്കുന്നത് ഗ്യാസിന്റെ വില വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.