സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്, പിഴ അടയ്‌ക്കേണ്ടത് 8.6 കോടി

By: 600007 On: Mar 18, 2024, 11:08 AM

 

 

ദില്ലി: ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) പിഴ നോട്ടീസ് നൽകി. ഗുജറാത്തിലെ സ്റ്റേറ്റ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന്  ജിഎസ്ടി ഓർഡർ ലഭിച്ചതായി സൊമാറ്റോ വെളിപ്പെടുത്തി

സൊമാറ്റോയുടെ ഫയലിംഗ് അനുസരിച്ച്, 4,04,42,232 രൂപയും പിഴ 41,66,860 രൂപയും. ഈ തുകകൾ ചേർന്ന് മൊത്തം 8,57,77,696 രൂപ, അതായത് ഏകദേശം 8.6 കോടി രൂപ. അടയ്ക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെടുന്നു. ജിഎസ്ടി റിട്ടേണുകളുടെയും അക്കൗണ്ടുകളുടെയും ഓഡിറ്റിനെ തുടർന്നാണ് ഉത്തരവ്.