ആടുജീവിതത്തിലെ എന്‍റെ ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ മാർക്കറ്റ് ചെയ്തില്ല

By: 600007 On: Mar 18, 2024, 11:14 AM

 

കൊച്ചി:  ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം എന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. അടുത്തിടെ എആര്‍ റഹ്മാന്‍റെ സംഗീത നിശയോടെ ചിത്രത്തിന്‍റെ ഓഡിയോ റിലീസ് നടന്നിരുന്നു. മോഹന്‍ലാല്‍ അടക്കം വലിയൊരു താരനിര തന്നെ ഇതിന് എത്തിയിരുന്നു. ഈ ചടങ്ങില്‍ ചിത്രത്തിന് വേണ്ടി എടുത്ത ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ ഒരിക്കലും മാര്‍ക്കറ്റ് ചെയ്യേണ്ട തീരുമാനം എന്തുകൊണ്ട് എടുത്തുവെന്ന് പൃഥ്വിരാജ്  വിശദീകരിച്ചു. 

ഈ സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയത്ത് തന്നെ ചിത്രത്തിനായി നടത്തുന്ന എന്‍റെയും ഗോകുലിന്‍റെയും ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ ഒരു ഡോക്യുമെന്‍ററിയായി ചെയ്യണം എന്ന് പറഞ്ഞിരുന്നു. ആമീര്‍ ഖാന്‍ ദംഗലില്‍ ഒക്കെ ചെയ്തപോലെ അത് ഡോക്യുമെന്‍റ് ചെയ്യണം. അതിന് വ്യൂവര്‍ഷിപ്പ് ഉണ്ടാകും ആകര്‍ഷകമായിരിക്കും എന്നയിരുന്നു അഭിപ്രായം. 

എന്നാല്‍ ഞാന്‍ അതിന് എതിരായിരുന്നു.  ഞാനും ഗോകുലും ജിമ്മിലും മറ്റും പോയി ഡയറ്റ് എടുത്ത്. ഒരു ഫിസിക്കല്‍ ഇന്‍സ്ട്രക്ടറുടെ സഹായത്തോടെ ചെയ്യുന്ന ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ ശരിക്കും ഒരാള്‍ ജീവിച്ച് തീര്‍ത്ത കാര്യമാണ്. അതിന്‍റെ മുകളിലാണോ നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുന്നത് എന്ന ചിന്തയാണ് എനിക്ക് വന്നത്.