നാല് മാസം പ്രായമുള്ള ചെറുമകന് 240 കോടിയുടെ ഇൻഫോസിസ് ഓഹരി

By: 600007 On: Mar 18, 2024, 11:20 AM

 

രാജ്യത്തെ അതിസമ്പന്നർ മക്കൾക്കും പേരകുട്ടികൾക്കുമെല്ലാം സമ്മാനം നൽകുന്നത് ചിലപ്പോൾ വാർത്തയാകാറുണ്ട്. എന്നാൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഇൻഫോസിസിൻ്റെ സ്ഥാപകനായ എൻആർ നാരായണ മൂർത്തി തൻ്റെ നാല് മാസം പ്രായമുള്ള ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തിക്ക് നൽകിയ സമ്മാനമാണ്. ഇൻഫോസിസിൻ്റെ 240 കോടി രൂപയുടെ ഓഹരികൾ ആണ് സമ്മാനമായി നൽകിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാകും ഏകാഗ്ര രോഹൻ മൂർത്തി