ഫോർട്ട് വർത്ത് ഫയർ ലെഫ്റ്റനൻ്റ് മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടു

By: 600084 On: Mar 18, 2024, 4:53 PM

പി പി ചെറിയാൻ, ഡാളസ് 

സണ്ണിവെയ്‌ൽ( ഡാളസ്) : ദീർഘകാല ഫോർട്ട് വർത്ത് ഫയർ ലെഫ്റ്റനൻ്റ് ഗാരി പഗ് ഡ്യൂട്ടിയിലിരിക്കെ മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടതായി ഡിപ്പാർട്ട്മെൻ്റ് ശനിയാഴ്ച സ്ഥിരീകരിച്ചു. 56 കാരനായ ലെഫ്റ്റനൻ്റ് ഗാരെ പഗ് ഫോർട്ട് വർത്ത് നഗരത്തിൽ 34 വർഷമായി ജോലി ചെയ്തിരുന്നതായി അഗ്നിശമന സേന അറിയിച്ചു. 

ഫോർട്ട് വർത്ത്, ടെക്സസ് - ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്മെൻ്റ് ലെഫ്റ്റനൻ്റ് ഗാരി പഗ് ഡ്യൂട്ടിക്ക് പുറത്തിരിക്കെ മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടതായി ഡിപ്പാർട്ട്മെൻ്റ് ശനിയാഴ്ച സ്ഥിരീകരിച്ചു. ലഫ്റ്റനൻ്റ് മറ്റ് മോട്ടോർ സൈക്കിൾ യാത്രികരുടെ കൂട്ടത്തോടൊപ്പം സണ്ണിവെയ്‌ലിന് സമീപം അപകടമുണ്ടായതായി അഗ്നിശമന ഉദ്യോഗസ്ഥർ  പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഉടനടി ലഭ്യമല്ല.