സമീപകാലത്തായി കനേഡിയന്‍ പൗരത്വം നേടുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞു: റിപ്പോര്‍ട്ട് 

By: 600002 On: Mar 18, 2024, 2:26 PM

 


സമീപകാലത്തായി കനേഡിയന്‍ പൗരത്വം നേടുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് കാനഡയിലെ സമീപകാല കുടിയേറ്റക്കാര്‍ കനേഡിയന്‍ പൗരത്വം നേടുന്നില്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഡാറ്റ കാണിക്കുന്നു. 1996 മുതല്‍ 2021 വരെയുള്ള ഡാറ്റയില്‍ പറയുന്നത് സമീപകാല കുടിയേറ്റക്കാര്‍ക്കിടയില്‍ ഏകദേശം 30 ശതമാനം പൗരത്വ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്ന് പറയുന്നു. ഈ കുറവിന്റെ ഭൂരിഭാഗവും കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലാണ് സംഭവിച്ചത്. 2021 ല്‍ ഈ നിരക്ക് 45.7 ശതമാനമായി കുറഞ്ഞു. 

2016 നും 2021 നും ഇടയിലാണ് നിരക്കില്‍ വലിയ കുറവുണ്ടായത്. ജോലി, വരുമാനം തുടങ്ങിയ വിഭാഗങ്ങളില്‍ കുടിയേറ്റക്കാര്‍ പൗരത്വം നേടുന്നതും വ്യത്യസ്ത നിരക്കിലായിരുന്നു. കുടിയേറ്റക്കാരുടെ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയിലുള്ള പൗരത്വം ഏറ്റെടുക്കല്‍ നിരക്കുകളില്‍ വ്യത്യാസവും കണ്ടെത്തി. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരിലും വ്യത്യാസം ഉണ്ടായി. ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവയിലേതെങ്കിലും മാതൃഭാഷയായി ഉള്ള 49.8 ശതമാനം പേര്‍ പൗരത്വം നേടി. കിഴക്കന്‍ (58 ശതമാനം), തെക്കുകിഴക്കന്‍ ഏഷ്യ(40 ശതമാനം) എന്നിവടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കിടയിലാണ് പൗരത്വ നിരക്കിലെ ഏറ്റവും വലിയ ഇടിവ് ഉണ്ടായത്.