ബീസിയിലെ ഫ്‌ളിപ്പിംഗ് ടാക്‌സ് അഫോര്‍ഡബിളിറ്റിയെ സഹായിക്കില്ലെന്ന് റിപ്പോര്‍ട്ട്

By: 600002 On: Mar 18, 2024, 1:26 PM

 

 

ബ്രിട്ടീഷ് കൊളംബിയയുടെ നിര്‍ദ്ദിഷ്ട ഫ്‌ളിപ്പിംഗ് ടാക്‌സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് ബിസി റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്റെ റിപ്പോര്‍ട്ട്. ഫ്‌ളിപ്പിംഗ് ടാക്‌സ് ഭവന വിലകളില്‍ കുറഞ്ഞ സ്വാധീനം ചെലുത്തുമെങ്കിലും വില്‍പ്പനയില്‍ 1.7 ശതമാനം കുറവ് വരുത്തുമെന്ന് റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു. ചില വില്‍പ്പനക്കാര്‍ നികുതി ഒഴിവാക്കുന്നതിനായി തങ്ങളുടെ വസ്തുവകകള്‍ ലിസ്റ്റ് ചെയ്യുന്നത് കാലതാമസം വരുത്തിയേക്കാമെന്നും വാങ്ങുന്നവര്‍ കടുത്ത വിപണി സാഹചര്യങ്ങളും ഉയര്‍ന്ന വിലയും നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് തയാറാക്കാന്‍ നേതൃത്വം നല്‍കിയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ബ്രെന്‍ഡന്‍ ഒഗ്മണ്ട്‌സണ്‍ പറഞ്ഞു. 

ബീസിയുടെ 2024 ലെ ബജറ്റില്‍ പറഞ്ഞിരിക്കുന്ന നികുതി, രണ്ട് വര്‍ഷത്തിനുള്ളില്‍ വീട് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവരെ ബാധിക്കും. പാസായാല്‍ 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.