കാനഡയിലെ സിനിമാപ്രേമികള്‍ക്ക് മാര്‍ച്ചില്‍ സുവര്‍ണാവസരം; 3.99 ഡോളര്‍ ടിക്കറ്റ് നിരക്കില്‍ സിനിമകള്‍ ആസ്വദിക്കാം സിനിപ്ലക്‌സ് തിയേറ്ററുകളില്‍ 

By: 600002 On: Mar 18, 2024, 12:20 PM

 

 

കുടുംബവുമൊന്നിച്ച് വാരാന്ത്യത്തില്‍ സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സിനിമകള്‍ കാണാനുള്ള അവസരമൊരുക്കുകയാണ് കാനഡയിലുടനീളമുള്ള സിനിപ്ലക്‌സ് തിയേറ്ററുകള്‍. മാര്‍ച്ച് മാസം സിനിപ്ലക്‌സ് തിയേറ്ററുകളില്‍ 3.99 ഡോളര്‍ ടിക്കറ്റ് നിരക്കാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ശനിയാഴ്ചകളില്‍ മാത്രമാണ് ഈ നിരക്കില്‍ സിനിമ ആസ്വദിക്കാനാകൂ. മാത്രവുമല്ല, തെരഞ്ഞെടുത്ത സിനിമകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. 

മാര്‍ച്ച് 16 ന് പെപ്പാസ് സിനിമ പാര്‍ട്ടി, മാര്‍ച്ച് 23 ന് ചിക്കന്‍ റണ്‍: ഡോണ്‍ ഓഫ് ദി നഗറ്റ്, മാര്‍ച്ച് 
30 ന് ഹോപ് എന്നീ ചിത്രങ്ങള്‍ക്കാണ് ഓഫര്‍. 

സ്‌ക്രീനിംഗ് സമയം, സിനിമകളുടെ അപ്‌ഡേറ്റ് ചെയ്ത ലിസ്റ്റ് എന്നിവയറിയാനായി സിനിപ്ലക്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.