ആല്‍ബെര്‍ട്ടയില്‍ കല്‍ക്കരി ഊര്‍ജ ഉല്‍പ്പാദനം അവസാനിക്കുന്നു 

By: 600002 On: Mar 18, 2024, 9:40 AM

 


കല്‍ക്കരി ഊര്‍ജം ഉപയോഗിച്ചുള്ള ആല്‍ബെര്‍ട്ടയിലെ വൈദ്യുതി ഉല്‍പ്പാദനം അവസാനിക്കുന്നു. ഫെബ്രുവരി 2 ന് എഡ്മന്റണിനടുത്തുള്ള പ്രവിശ്യയുടെ ശേഷിക്കുന്ന കല്‍ക്കരി പ്ലാന്റുകളില്‍ നിന്നും സീറോ പവര്‍ ഇലക്ട്രിക് ഗ്രിഡ് വലിച്ചെടുത്തതായി ആല്‍ബെര്‍ട്ട ഇലക്ട്രിക് സിസ്റ്റം ഓപ്പറേറ്റര്‍(AESO)  അറിയിച്ചു. ജെനസി വണ്‍, ടു( Genesee One and Two) യൂണിറ്റുകളെ പ്രകൃതി വാതകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ക്യാപിറ്റല്‍ പവര്‍ പറയുന്നു. 

2023 ല്‍ ആല്‍ബെര്‍ട്ടയിലെ മൊത്തം വൈദ്യുതിയുടെ 69 ശതമാനവും പ്യുവര്‍ ഗ്യാസ് ജനറേഷനായിരുന്നു. റിന്യൂവബിള്‍സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കല്‍ക്കരിയേക്കാള്‍ 16.5 ശതമാനമായി ഉയര്‍ന്നു. കല്‍ക്കരി ഊര്‍ജ ഉല്‍പ്പാദനം 12.2 ശതമാനമായിരുന്നു. 2016 ല്‍ ആല്‍ബെര്‍ട്ടയില്‍ 18 കല്‍ക്കരി പ്ലാന്റുകള്‍ ഇലക്ട്രിക് ഗ്രിഡിന് ഊര്‍ജം പകരാന്‍ സഹായിച്ചിരുന്നു. 2019 ല്‍ പ്രവിശ്യയിലെ നെറ്റ്-ടു-ഗ്രിഡ് ഉല്‍പ്പാദനത്തിന്റെ 44 ശതമാനവും കല്‍ക്കരി, ഡ്യുവര്‍-ഫയേര്‍ഡ് പ്ലാന്റുകളില്‍ നിന്നുമായിരുന്നു.