വാഹന മോഷണം തടയാനുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഉപദേശത്തെ പരിഹസിച്ച് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് 

By: 600002 On: Mar 16, 2024, 1:39 PM 


വാഹനമോഷണം തടയാനുള്ള ഒന്റാരിയോ പോലീസ് ഉദ്യോഗസ്ഥന്റെ വിവാദ ഉപദേശത്തെ പരിഹസിച്ച് പ്രീമിയര്‍ ഡഗ് ഫോര്‍ഡ്.ക്രിസ്തുമസിന് സാന്താക്ലോസിനെ സ്വാഗതം ചെയ്യുന്നതുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്. വീടുകളിലെ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ താമസക്കാരോട് കാറിന്റെ താക്കോല്‍ ഫാരഡെ ബാഗില്‍ വെച്ച് വാതിലിനടുത്ത് വെക്കാനാണ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതിനെക്കുറിച്ച് ചോദിച്ചതിന് മറുപടി പറയുകയായിരുന്നു ഫോര്‍ഡ്. 

രാജ്യത്ത് ഏറ്റവും മികച്ച പോലീസ് ഓഫീസര്‍മാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിച്ച ഫോര്‍ഡ് ഉദ്യോഗസ്ഥന്‍ തന്റെ സുഹൃത്താണെന്നും പറഞ്ഞു. എന്നാല്‍ താക്കോല്‍ വാതിലിനടുത്ത് വെക്കാന്‍ പറഞ്ഞത് ക്രിസ്മസ് രാത്രിയില്‍ ട്രീറ്റുകള്‍ വെക്കുന്നതിനോട് സമാനമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. 

കുക്കികളും മറ്റ് ഗിഫ്റ്റുകളും വാതിലിനടുത്ത് കൊണ്ടുവയ്ക്കുന്നത് പോലെ താക്കോല്‍ വെച്ച് മിസ്റ്റര്‍ ക്രിമിനല്‍, താക്കോല്‍ മെയില്‍ബോക്‌സില്‍ ഉണ്ടെന്നും വാതില്‍ ചവിട്ടിപ്പൊളിക്കരുതെന്നും കുറിപ്പെഴുതി വയ്ക്കാമെന്നും അദ്ദേഹം പരിസാസ രൂപേണ പറഞ്ഞു.