കാല്‍ഗറിയിലെ പെന്‍ബ്രൂക്ക് മെഡോസ് കമ്മ്യൂണിറ്റിയില്‍ വെടിവെപ്പ്

By: 600002 On: Mar 16, 2024, 1:22 PM

 

 

കാല്‍ഗറിയിലെ പെന്‍ബ്രൂക്ക് മെഡോസ് കമ്മ്യൂണിറ്റിയില്‍ വെടിവെപ്പ്. പെന്‍സ്‌വുഡ് വേ എസ്ഇയുടെ 300 ബ്ലോക്കിലുള്ള വീട്ടില്‍ വെച്ച് സെര്‍ച്ച് വാറണ്ട് നടപ്പിലാക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്ന് 30 മണിക്കൂറിന് ശേഷം പെന്‍ബ്രൂക്ക് മെഡോസ് കമ്മ്യൂണിറ്റിയുടെ പൊതു സുരക്ഷയ്ക്ക് ഭീഷണിയൊന്നുമില്ലെന്ന് കാല്‍ഗറി പോലീസ് അറിയിച്ചു. വീടുകളില്‍ നിന്നും ഒഴിപ്പിച്ച നിരവധി താമസക്കാര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി. അന്വേഷണം ആരംഭിച്ചതായും സോഷ്യല്‍മീഡിയ വഴിയുള്ള അപ്‌ഡേറ്റുകള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും കാല്‍ഗറി പോലീസ് പറഞ്ഞു.