അവധിക്കാലത്ത് വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഫുഡ്-സര്‍വീസ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് 

By: 600002 On: Mar 16, 2024, 11:34 AM

 

 


സ്പ്രിംഗ് സീസണിലെ അവധിക്കാല യാത്രാ തിരക്കുകള്‍ക്കിടയില്‍ വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഫുഡ്-സര്‍വീസ് തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. വ്യാഴാഴ്ച തൊഴിലാളികള്‍ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു. എസ്എസ്പി കാനഡ ഫുഡ് സര്‍വീസസുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം യൂണിയന്‍ പ്രതിനിധീകരിക്കുന്ന 85 ശതമാനം ഭക്ഷ്യ, സേവന തൊഴിലാളികളും പണിമുടക്കിലേക്ക് നീങ്ങുമെന്ന് യൂണൈറ്റ് ഹിയര്‍ ലോക്കല്‍ 40 പ്രസ്താവനയില്‍ പറഞ്ഞു. 

പണിമുടക്കില്‍ ആഭ്യന്തര, അന്തര്‍ദേശീയ ടെര്‍മിനിലുകളിലെ ഫുഡ് ഔട്ട്‌ലെറ്റുകളിലെ 200 ഓളം തൊഴിലാളികള്‍ ഉയര്‍ന്ന വേതനം ആവശ്യപ്പെട്ട് ജോലിയില്‍ നിന്നും ഇറങ്ങിപ്പോകുമെന്ന് യൂണിയന്‍ വ്യക്തമാക്കി. സ്പ്രിംഗ് ബ്രേക്കും ഈസ്റ്റര്‍ വീക്കെന്‍ഡും അടുക്കുമ്പോള്‍ പണിമുടക്ക് വിമാനത്താവളത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് യൂണിയന്‍ പറഞ്ഞു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഏകദേശം 1.1 മില്യണിലധികം യാത്രക്കാര്‍ YYR  വിമാനത്താവളത്തിലൂടെ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.