ഫെബ്രുവരിയില്‍ കനേഡിയന്‍ ഭവന നിര്‍മാണം 14 ശതമാനം വര്‍ധിച്ചു: റിപ്പോര്‍ട്ട്

By: 600002 On: Mar 16, 2024, 7:35 AM

 

 

കാനഡയില്‍ ഭവന നിര്‍മാണത്തിന്റെ വേഗത ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 14 ശതമാനം ഉയര്‍ന്നുവെന്ന് കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട്. ജനുവരിയിലെ 223,176 യൂണിറ്റുകള്‍ എന്ന കണക്കില്‍ നിന്നും ഫെബ്രുവരിയില്‍ 253,468 യൂണിറ്റുകള്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

നഗരങ്ങളിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഫെബ്രുവരിയില്‍ ടൊറന്റോയിലെ ഭവന നിര്‍മാണം 10 ശതമാനവും വാന്‍കുവറില്‍ 82 ശതമാനവും ഉയര്‍ന്നതാണ്. ഉയര്‍ന്ന മള്‍ട്ടി-യൂണിറ്റുകളുടെ നിര്‍മാണം ആരംഭിച്ചതാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മള്‍ട്ടി-യൂണിറ്റും സിംഗിള്‍ ഡിറ്റാച്ച്ഡ് സ്റ്റാര്‍ട്ടുകളും ഇടിഞ്ഞതോടെ മോണ്‍ട്രിയലിന്റെ യഥാര്‍ത്ഥ സ്റ്റാര്‍ട്ടുകള്‍ ഒമ്പത് ശതമാനം ഇടിഞ്ഞു.