വ്യവസായം ആരംഭിച്ചതിന് ശേഷം ആദ്യ വാർഷിക നഷ്ടം രേഖപ്പെടുത്തി ജർമ്മൻ സ്പോർട്സ് വെയർ ഭീമനായ അഡിഡാസ്. 30 വർഷത്തിനിടയിലെ ആദ്യ നഷ്ടമാണ് അഡിഡാസ് നേരിടുന്നത്. വില്പന ഇനിയും കുറയുമെന്നാണ് റിപ്പോർട്ട്. യുഎസിലെ സ്പോർട്സ് വെയർ റീട്ടെയിലർമാർ നിലവിലുള്ള വലിയ സ്റ്റോക്കുകൾ വിൽക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.
സ്‌പോർട്‌സ് വസ്‌ത്രങ്ങളോടുള്ള ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള പ്രിയം കുറഞ്ഞത് അഡിഡാസിന് തിരിച്ചടിയായിട്ടുണ്ട്. 2022-ൻ്റെ അവസാനത്തിൽ, യഹൂദവിരുദ്ധ പരാമർശം നടത്തിയതിനാൽ റാപ്പറും ഫാഷൻ ഡിസൈനറുമായ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് അവസാനിപ്പിച്ചിരുന്നു. ഇതും അഡിഡാസിന് വലിയ തിരിച്ചടിയായിട്ടുണ്ട്.