സ്വവര്‍ഗ വിവാഹം തടയുന്നത് ഭരണഘടനാ വിരുദ്ധം, മനുഷ്യാവകാശ ലംഘനം

By: 600007 On: Mar 15, 2024, 12:56 PM

 

ടോക്കിയോ: സ്വവർഗ വിവാഹം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഉടനടി നിയമം മാറ്റാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ജാപ്പനീസ് ഹൈക്കോടതി ആവശ്യപ്പെട്ടു. സ്വവർഗ ദമ്പതികളെ വിവാഹം കഴിക്കാനും സാധാരണ ദമ്പതികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തടയുന്നതും തുല്യതയ്ക്കും വിവാഹ സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നുകയറ്റമാണെന്നും അവരുടെ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

സപ്പോറോ ഹൈക്കോടതിയാണ് വിധി പറഞ്ഞത്.  ജപ്പാനിലെ വാദികളും LGBTQ+ കമ്മ്യൂണിറ്റിയും കോടതി വിധിയെ സ്വാഗതം ചെയ്തു. ആനുകൂല്യം നിരസിച്ചതിനെത്തുടർന്ന് മൂന്ന് വർഷം മുമ്പ് സ്വവര്‍ഗ ദമ്പതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി ഇടപെടല്‍. വിവാഹബന്ധം സ്ത്രീയും പുരുഷനും മാത്രമായി പരിമിതപ്പെടുത്തുന്ന നിയമം മാറ്റാന്‍ കോടതിക്ക് അധികാരമില്ല. LGBTQ+ ദമ്പതികളെ ഉൾപ്പെടുത്തുന്നതിനായി നിലവിലുള്ള നിയമം പരിഷ്കരിക്കുകയോ പുതിയ നിയമം നിര്‍മിക്കുകയോ ചെയ്യണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം സമാനമായ വിധി കീഴ്ക്കോടതിയും പുറപ്പെടുവിച്ചിരുന്നു.