ലോകത്തിലെ ഏറ്റവും മനോഹരമായ ചെറിയ ടൗണ്‍: പട്ടികയില്‍ ഇടം നേടി ബാന്‍ഫ് 

By: 600002 On: Mar 15, 2024, 2:02 PM

 


ടൈം ഔട്ട് മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മനോഹരമായ ചെറിയ പട്ടണങ്ങളുടെ പട്ടികയില്‍ കാനഡയിലെ ബാന്‍ഫ് ഇടം നേടി. ആല്‍ബെര്‍ട്ടയിലെ റോക്കി മൗണ്ടെയ്ന്‍സില്‍ സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റിയാണ് ബാന്‍ഫ്. നേപ്പാളിലെ കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഗാന്‍ഡ്രൂക്ക്, കാലിഫോര്‍ണിയയിലെ ചെറിയ ബീച്ച് പട്ടണമായ കാര്‍മല്‍-ബൈ-ദി സീ എന്നിവയ്‌ക്കൊപ്പമാണ് ബാന്‍ഫ് ഇടം നേടിയിരിക്കുന്നത്. പതിനാറോളം ഡെസ്റ്റിനേഷനുകളാണ് പട്ടികയിലുള്ളത്.