മോട്രോ വാന്‍കുവറില്‍ ഗ്യാസ് വില മെയ് മാസത്തില്‍ ലിറ്ററിന് 2.30 ഡോളറിലെത്തും: അനലിസ്റ്റ് 

By: 600002 On: Mar 15, 2024, 12:22 PM

 

 


ഗ്യാസ് വില അനുദിനം കുതിച്ചുയരുന്നതിനാല്‍ മെയ് മാസത്തിലെ നീണ്ട വാരാന്ത്യത്തില്‍ മെട്രോ വാന്‍കുവറില്‍ ഗ്യാസ് വില ലിറ്ററിന് 2.30 ഡോളര്‍ വരെ ഉയരുമെന്ന് ഗ്യാസ് ബഡിയിലെ ചീഫ് പെട്രോളിയം അനലിസ്റ്റ് പാട്രിക് ഡി ഹാന്‍ പറയുന്നു. ലോവര്‍മെയിന്‍ലാന്‍ഡിന്റെ ഭൂരിഭാഗങ്ങളിലും വില കുത്തനെ ഉയരുന്നത് തുടരുമെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. നിലവില്‍ ലിറ്ററിന് ശരാശരി 1.81 ഡോളറാണ്. കഴിഞ്ഞയാഴ്ച നാല് സെന്റ് കൂടി. അടുത്തയാഴ്ചയോടെ ലിറ്ററിന് രണ്ട് ഡോളറിന് മുകളില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. വാന്‍കുവറില്‍ മാത്രം ലിറ്ററിന് ശരാശരി വില കഴിഞ്ഞയാഴ്ച അഞ്ചര സെന്റ് വര്‍ധിച്ചതായി ഡി ഹാന്‍ വ്യക്തമാക്കുന്നു.