ഹാക്കര്‍മാരില്‍ നിന്നും രക്ഷപ്പെടണോ? എങ്കില്‍ സങ്കീര്‍ണമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക: നിര്‍ദ്ദേശവുമായി സാങ്കേതിക വിദഗ്ധര്‍ 

By: 600002 On: Mar 15, 2024, 9:23 AM

 


സാങ്കേതികപരമായി പലതിനും പാസ്‌വേഡുകളുള്ളവരാണ് എല്ലാവരും. ഈ പാസ്‌വേഡുകള്‍ ഇടയ്ക്കിടെ മാറ്റുന്നില്ലെങ്കില്‍ പലവിധ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും സ്വയം ഇരകളാകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ബെറ്റര്‍ ബിസിനസ് ബ്യൂറോയിലെ വിദഗ്ധനായ ആരോണ്‍ ഗില്ലന്‍. ഇപ്പോഴും ആളുകള്‍ വളരെ ലളിതമായ പാസ്‌വേഡുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സങ്കീര്‍ണമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷയ്ക്ക് നല്ലതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  ആളുകള്‍ക്കിടയില്‍ കാണുന്ന സാധാരണ പാസ്‌വേഡുകളായ 1234 പോലുള്ളവയെ ഉപേക്ഷിക്കണമെന്ന മുന്നറിയിപ്പും ഗില്ലന്‍ നല്‍കുന്നു. 

ചില ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതും ഗുണം നല്‍കുമെന്ന് അദ്ദേഹം പറയുന്നു. ആശ്ചര്യ ചിഹ്നം, ഡോളര്‍ ചിഹ്നം തുടങ്ങിയ ചിഹ്നങ്ങള്‍ മികച്ച മാര്‍ഗങ്ങളാണ്. ടു-ഫാക്ടര്‍ ഒഥന്റിക്കേഷനും അധിക പരിരക്ഷ നല്‍കുമെന്ന് പറയുന്നു. പാസ്‌വേഡ് രൂപീകരിച്ചാല്‍ മാത്രം പോര അത് രഹസ്യമായി സൂക്ഷിക്കാനും അറിഞ്ഞിരിക്കണം. എത്ര വിശ്വസ്തതയുള്ള ആളാണെങ്കിലും നമ്മുടെ രഹസ്യ കോഡുകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.