പേടിഎമ്മുമായി എസ്ബിഐ സഹകരിക്കും

By: 600007 On: Mar 14, 2024, 11:33 AM

 

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ  97 കമ്മ്യൂണിക്കേഷൻസ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കും. ഇതുവരെ, പേടിഎമ്മിന്റെ യുപിഐ ബിസിനസ്സ്  അനുബന്ധ സ്ഥാപനമായ പേടിഎം പേയ്‌മെന്റ് ബാങ്കിനെ ആശ്രയിച്ചായിരുന്നു. പേയ്‌മെന്റ് ബാങ്കിന് റിസർവ് ബാങ്ക്  ബിസിനസ് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് പേടിഎം എസ്ബിഐയുമായി സഹകരിക്കുന്നത്. തേർഡ്-പാർട്ടി ആപ്പ് പ്രൊവൈഡർ (ടിപിഎപി) ലൈസൻസ് നേടുമ്പോൾ, യുപിഐ ഇടപാടുകൾ നടത്താൻ ആണ്   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുമായും  പേടിഎം സഹകരിച്ചേക്കാമെന്നാണ് സൂചന