ലോക്‌സഭാ തെരഞ്ഞെടുപ്പ്, രണ്ടും കല്‍പ്പിച്ച് ഗൂഗിളും

By: 600007 On: Mar 14, 2024, 11:30 AM

 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകള്‍ തടയാനുള്ള നീക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് ഗൂഗിള്‍. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ് എന്നിവയിലൂടെ വിശ്വാസയോഗ്യമായ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. 

രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളുടേയും ഫാക്ട് ചെക്കര്‍മാരുടേയും കണ്‍സോര്‍ഷ്യമായ ഇന്ത്യ ഇലക്ഷന്‍ ഫാക്ട് ചെക്കിങ് കളക്ടീവായ 'ശക്തി' യ്ക്കും ഗൂഗിള്‍ പിന്തുണ  നല്‍കും. 'ശക്തി'യുടെ സഹായത്തോടെ ഓണ്‍ലൈനിലെ തെറ്റായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍.