അമേരിക്കയില്‍ പാതി വെന്ത മാംസം കഴിച്ച ആളുടെ തലച്ചോറില്‍ ടേപ്പ് വേം മുട്ടകള്‍ കണ്ടെത്തി 

By: 600002 On: Mar 14, 2024, 12:01 PM

 

 

അമേരിക്കയില്‍ അസഹനീയമായ തലവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ 52കാരന്റെ തലച്ചോറില്‍ മുട്ടയിട്ട വിരകളെ കണ്ടെത്തി. ഫ്‌ളോറിഡ സ്വദേശിയുടെ തലച്ചോറിനുള്ളിലാണ് ടേപ്പ് വേം മുട്ടകള്‍ കണ്ടെത്തിയത്. മാസങ്ങളായി തുടരുന്ന തലവേദന മൈഗ്രെയിന്‍ മൂലമാണെന്ന് കരുതിയാണ് ഇയാള്‍ ചികിത്സ തേടിയത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയിലാണ് ഇയാളുടെ തലച്ചോറിനുള്ളില്‍ വിരകളുടെ മുട്ടകള്‍ കണ്ടെത്തിയത്. സ്‌കാനിംഗില്‍ തലച്ചോറിന്റെ ഇരുവശത്തുമായി ഒന്നിലധികം സിസ്റ്റുകള്‍ കണ്ടെത്തി. ശേഷം അത് പന്നിയിറച്ചിയിലുണ്ടാകുന്ന ടേപ്പ് വേം മുട്ടകളാണെന്ന് കണ്ടെത്തുകയായിരുന്നു. 

ഇയാള്‍ സ്ഥിരമായി പാതി വേവിച്ച ബേക്കണ്‍ കഴിക്കുമായിരുന്നു. അങ്ങനെയാണ് ഇയാളുടെ തലച്ചോറില്‍ വിരകളുടെ മുട്ടകള്‍ രൂപപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരത്തില്‍ പാകം ചെയ്ത ബേക്കണ്‍ കഴിച്ചതിലൂടെ അണുബാധ ആമാശയത്തില്‍ എത്തിയിട്ടുണ്ടാകുമെന്നും ഇത് വിരകളായി മാറി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ടാകാമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം.