ഹാന്‍ഡ്‌റിട്ടണ്‍ കോണ്‍ട്രാക്റ്റ് ഓഫ് പര്‍ച്ചേസ് ആന്‍ഡ് സെയില്‍ ബീസി സുപ്രീംകോടതി നിരസിച്ചു 

By: 600002 On: Mar 14, 2024, 9:23 AM

 

 

ഒരു കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി അതിന്റെ മൂല്യനിര്‍ണയ മൂല്യത്തേക്കാള്‍ വളരെ താഴെയുള്ള വിലയ്ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹാന്‍ഡ്‌റിട്ടണ്‍ ഡോക്യുമെന്റ് ബീസി സുപ്രീംകോടതി നിരസിച്ചു. വാദികളായ അബ്ദുള്‍ സബൂര്‍ മുഹമ്മദ് ലത്തീഫ്, ഹാരിസ് അസിമുദ്ദീനും എതിര്‍കക്ഷി ചന്തുനായരും തമ്മിലുള്ള തര്‍ക്കത്തിലെ പ്പധാന തെളിവായിരുന്നു ഈ കൈയെഴുത്ത് രേഖ. സറേയിലെ കൊമേഴ്‌സ്യല്‍ സ്ട്രാറ്റ ഡെവലപ്‌മെന്റിലെ ചന്തു നായരുടെ യൂണിറ്റിന്റെ പ്രൈവറ്റ് സെയില്‍ പരാജയപ്പെട്ടതിനെച്ചൊല്ലിയുള്ള തകര്‍ത്തച്ചിലാണ് കേസ് കോടതിയിലെത്തിയത്. 

ചന്തു നായരുടെ വസ്തു വാങ്ങാന്‍ വാക്കാല്‍ ധാരണയായതായി ലത്തീഫും അസിമുദ്ദീനും ആരോപിച്ചു. നായര്‍ ഒപ്പുവെച്ച കൈയെഴുത്ത് രേഖ വാക്കാലുള്ള കരാര്‍ ഒൗപചാരികമാക്കുകയും പര്‍ച്ചേസ്, വില്‍പ്പന സംബന്ധിച്ച കരാറായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ കരാര്‍ ചന്തു നായര്‍ ലംഘിച്ചു. മനസ്സ് മാറ്റി അവരുടെ നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ ശ്രമിച്ചു. 

450,000 ഡോളറിന് വസ്തു വില്‍ക്കാന്‍ താന്‍ ഒരിക്കലും വാക്കാല്‍ സമ്മതിച്ചിട്ടില്ലെന്നും എഎഫ്ജി ഉടമകള്‍ക്ക് വില്‍ക്കാനുള്ള സാധ്യതയെക്കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും നായര്‍ കോടതിയെ അറിയിച്ചു. 550,000 ഡോളറിന് അത് അവര്‍ക്ക് വില്‍ക്കാന്‍ താന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ വാക്കാലോ രേഖാമൂലമോ അങ്ങനെ ചെയ്യാന്‍ ഔപചാരിക ഉടമ്പടി ഉണ്ടായിട്ടില്ല. 

ഈ തര്‍ക്കത്തിലാണ് ജസ്റ്റിസ് ജാനറ്റ് വിന്ററിംഗ്ഹാം ഇരുകക്ഷികളുടെ അവകാശവാദങ്ങളില്‍ തീരുമാനം പുറപ്പെടുവിച്ചത്. കൈയെഴുത്ത് രേഖ കോടതി നിരസിച്ചു. കക്ഷികള്‍ 450,000 ഡോളറിന്റെ പര്‍ച്ചേസ് വിലയ്ക്ക് സമ്മതിച്ചുവെന്ന് കോടതി നടപടികളിലൂടനീളം നിലനിര്‍ത്തിയപ്പോള്‍ നായര്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നതില്‍ ഉറച്ചുനില്‍ക്കുന്നതായി ജഡ്ജി ചൂണ്ടിക്കാട്ടി. നായര്‍ക്ക് ഒരിക്കലും ക്രയവിക്രയ കരാറിന്റെ കരട് നല്‍കിയിട്ടില്ലെന്ന കേസിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിന്ററിംഗ്ഹാം തൃപ്തനായിരുന്നു, ഇത് വിലയെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കും.