നാറ്റോ അംഗത്വം നേടിയതിന് പിന്നാലെ ഫിൻലൻഡിന് മുന്നറിയിപ്പുമായി പുടിൻ

By: 600007 On: Mar 14, 2024, 3:49 AM

 

മോസ്‌കോ: നാറ്റോ അംഗത്വം നേടിയതിന് പിന്നാലെ ഫിൻലൻഡിന്റെ അതിർത്തികളില്‍ റഷ്യൻ സൈനികരേയും യുദ്ധ സംവിധാനങ്ങളേയും വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച്‌ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.

അതിർത്തികളിലെ സുരക്ഷ ശക്തമാക്കുമെന്ന് പുടിൻ പ്രതിജ്ഞ എടുത്തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഫിൻലൻഡിന്റേയും സ്വീഡന്റേയും നാറ്റോ പ്രവേശനം യാതൊരു പ്രയോജനവുമില്ലാത്ത നടപടിയാണെന്നും പുടിൻ പരിഹസിച്ചതായാണ് റിപ്പോർട്ടില്‍ പറയുന്നത്.