വാഷിങ്ടണ്‍: പ്രമുഖ ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷൻായ ടിക് ടോക്കിനെ നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്‍റിന് അധികാരം നൽകുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറും അടക്കം അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പ് നിരോധിക്കാനുള്ള അധികാരമാണ് പുതിയ നിയമം പ്രസിഡന്‍റിന് നൽഖുന്നത്. സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ നിയമം പ്രാബല്യത്തിലാവും.