ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപവുമായി ടാറ്റാ മോട്ടോർസ്. 9000 കോടിയുടെ വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കാനാണ് ടാറ്റാ മോട്ടോർസിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി സ്റ്റാലിന്‍റെ സാന്നിധ്യത്തിൽ ഒപ്പിട്ടു. ഈ പദ്ധതിയിലൂടെ മാത്രം സംസ്ഥാനത്ത് 5000 പേർക്ക് ജോലി കിട്ടുമെന്നാണ് പ്രതീക്ഷയെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചത്.