ഡോര്‍-ടു-ഡോര്‍ വില്‍പ്പന തട്ടിപ്പ്: കാല്‍ഗറിയില്‍ വൃദ്ധയ്ക്ക് നഷ്ടമായത് 25,000 ഡോളര്‍ 

By: 600002 On: Mar 13, 2024, 5:40 PM

 


വീടുകള്‍ കയറിയിറങ്ങി തട്ടിപ്പ് നടത്തുന്ന സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കാല്‍ഗറിയിലെ വൃദ്ധ. തനിക്ക് ഇത്തരത്തില്‍ 25,000 ഡോളര്‍ നഷ്ടമായതായി 71കാരിയായ പാറ്റ് ഫുള്ളേര്‍ട്ടണ്‍ പറഞ്ഞു. പ്രൊവിന്‍ഷ്യല്‍ സ്മാര്‍ട്ട് ഹോം സര്‍വീസസില്‍ നിന്നാണെന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയതെന്ന് ഫുളെര്‍ട്ടണ്‍ പറയുന്നു. എനര്‍ജി റിബേറ്റ് ഉണ്ടെന്ന് പറഞ്ഞാണ് ഫുള്ളെര്‍ട്ടനെ പറ്റിച്ചത്. എനര്‍ജി റിബേറ്റ് എന്ന വാക്ക് കേട്ട് സര്‍ക്കാരിന്റെ സൗജന്യമോ ആനുകൂല്യമോ അങ്ങനെ എന്തെങ്കിലുമായിരിക്കാമെന്ന് ഫുളെര്‍ട്ടണ്‍ വിചാരിച്ചു. ഡിമെന്‍ഷ്യ കൂടി ഉണ്ടായിരുന്ന ഫുളെര്‍ട്ടണിനെ പറ്റിക്കാന്‍ ഇയാള്‍ക്ക് എളുപ്പമായിരുന്നു. 

അതേസമയം, പ്രൊവിന്‍ഷ്യല്‍ സ്മാര്‍ട്ട് ഹോം സര്‍വീസസില്‍ നിന്ന് വീടുകള്‍ കയറി ആരും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യില്ലെന്ന് അധികൃതര്‍ അറിയിച്ചു.