ഇന്ത്യയിലെ പൗരന്റെ പ്രധാനപ്പെട്ട സാമ്പത്തിക രേഖകളിൽ ഒന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന പാൻ കാർഡ്. 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ലാമിനേറ്റഡ് പ്ലാസ്റ്റിക് കാർഡിന്റെ രൂപത്തിലാണ് പാൻ കാർഡ് ആദായ നികുതി വകുപ്പ് നൽകുന്നത്. പാൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പത്തക്ക നമ്പർ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് അറിയാമോ? ഇതുവെച്ച് പാൻ കാർഡ് ഉടമയുടെ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും.
ഒരു വ്യക്തിക്ക് ഒരു തവണ മാത്രം ഇഷ്യൂ ചെയ്യുന്നതാണ് പെർമനന്റ് അക്കൗണ്ട് നമ്പർ. രണ്ട പാൻ കാർഡ് ഉള്ളവർ പിഴ അടയ്‌ക്കേണ്ടതായി വരും. അതായത് ഒരാൾക്ക് ഒരു പാൻ നമ്പർ മാത്രമേ ഉണ്ടാകുകയുള്ളൂ. പാൻ കാർഡ് നമ്പറിൽ എപ്പോഴും ആദ്യത്തെ 5 എണ്ണം അക്ഷരങ്ങളായിരിക്കും. അടുത്ത 4 എണ്ണം അക്കങ്ങളാണ്, ഒടുവിൽ അവസാനത്തേതും അക്ഷരമായിരിക്കും. അതിനാൽ, ഈ 10 നമ്പറുകളിൽ എന്ത് വിവരങ്ങളാണ് മറഞ്ഞിരിക്കുന്നത് പലർക്കും മനസിലാക്കാൻ പറ്റില്ല.