സേവനവകാശ നിയമപ്രകാരം മലയാളത്തില്‍ മറുപടി കൊടുത്തില്ലേൽ ‘പണി’ വരും

By: 600007 On: Mar 13, 2024, 4:10 AM

 

തൃശൂര്‍: സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാരന് മനസിലാകുന്ന മാതൃഭാഷയില്‍ മറുപടികള്‍ നല്‍കണമെന്ന് ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം. നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി ആര്‍ കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ഫയലുകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ കൈകാര്യം ചെയ്യണം. സേവനവകാശ നിയമപ്രകാരം മലയാളത്തില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ 30 ദിവസത്തിനകം ഔദ്യോഗിക ഭാഷ വകുപ്പിനെ സമീപിക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്യുമെന്ന് യോഗം വ്യക്തമാക്കി.