കനേഡിയന്‍ കൃഷിഭൂമിയുടെ മൂല്യം 2023 ല്‍ 11.5 ശതമാനം ഉയര്‍ന്നു: റിപ്പോര്‍ട്ട് 

By: 600002 On: Mar 13, 2024, 12:34 PM

 

 


കനേഡിയന്‍ കൃഷിഭൂമിയുടെ മൂല്യം 2023 ല്‍ 11.5 ശതമാനം ഉയര്‍ന്നതായി അഗ്രികള്‍ച്ചര്‍ ലെന്‍ഡിംഗ് കമ്പനി ഫാം ക്രെഡിറ്റ് കാനഡ റിപ്പോര്‍ട്ട്. 2022 ലെ വളര്‍ച്ചയില്‍ നിന്ന് നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴും ദ്രുതഗതിയില്‍ തന്നെ വില വര്‍ധിക്കുകയാണെന്ന് ചീഫ് ഇക്കണോമിസ്റ്റ് ജെ പി ഗെര്‍വൈസ് പറഞ്ഞു. ലഭ്യമായ കൃഷിഭൂമിയുടെ പരിമിതമായ വിതരണവും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡും വളര്‍ച്ചയിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും കൃഷിഭൂമിയുടെ മൂല്യം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 

ബീസിയില്‍ ശരാശരി 3.1 ശതമാനം ഇടിവുണ്ടായി. എങ്കിലും രാജ്യത്ത് കൃഷിഭൂമിക്ക് ഏറ്റവും ഉയര്‍ന്ന ശരാശരി മൂല്യമുള്ള പ്രവിശ്യയാണ് ബീസി. 

കൃഷിഭൂമി ഇടപാടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം നേരിയ കുറവുണ്ടായതായി കണക്കാക്കുന്നു. കൃഷിഭൂമി ഇടപാടികളില്‍ നിക്ഷേപം നടത്തുമ്പോള്‍ കര്‍ഷകര്‍ നിലവില്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും ഉയര്‍ന്ന വായ്പയും ഇന്‍പുട്ട് ചെലവും പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.