കാനഡയില്‍ സ്‌കൂളുകളില്‍ നികത്തപ്പെടാതെ അധ്യാപകരുടെ ഒഴിവുകള്‍; വിദ്യാര്‍ത്ഥികളുടെ  പഠനത്തെ ബാധിക്കുന്നുവെന്ന് സ്‌കൂള്‍ ബോര്‍ഡുകള്‍ 

By: 600002 On: Mar 13, 2024, 12:05 PM

 


കാനഡയിലുടനീളമുള്ള സ്‌കൂള്‍ ബോര്‍ഡുകള്‍ അധ്യാപകരെ കണ്ടെത്താനും നിലനിര്‍ത്താനും പാടുപെടുകയാണ്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സ്‌കൂളുകളില്‍ ഉടന്‍ മതിയായ അധ്യാപകരെ നിയമിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് അധ്യാപകര്‍ പറയുന്നു. അധ്യാപകരെ നിയമിക്കുന്നതിനുള്ള കാലതാമസം വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നിലവിലുള്ള അധ്യാപകരും സ്‌കൂള്‍ ബോര്‍ഡുകളും ആശങ്കപ്പെടുന്നു. 

ക്യുബെക്കില്‍ 2023-24 അധ്യയന വര്‍ഷം ആരംഭിച്ചത് 8.500 ലധികെ അധ്യാപക ഒഴിവുകളോടെയാണ്. ഇതില്‍ ഏകദേശം 2,000 ഫുള്‍-ടൈം വേക്കന്‍സികളായിരുന്നു. അതേസമയം, ന്യൂബ്രണ്‍സിവിക്കില്‍ എജ്യുക്കേഷനില്‍ ബിരുദം നേടിയ 52 ശതമാനം വിദ്യാര്‍ത്ഥികളും പ്രവിശ്യയില്‍ പഠിപ്പിക്കുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നതാണ്. നുനാവുട്ടില്‍ ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ അധ്യാപകരുടെ വേക്കന്‍സി റേറ്റ് 9 മുതല്‍ 10 ശതമാനം വരെയാണ്. 

കാനഡയിലെ മിക്ക പ്രവിശ്യകളിലും സമാനമായ അവസ്ഥയാണ്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി വരുമ്പോള്‍ കുട്ടികളുടെ അനുപാതത്തിന് സമാനമായി അധ്യാപകര്‍ ഇല്ലാതെ വരുന്നത് പഠനത്തിലും മറ്റ് പല മേഖലകളെയും സാരമായി ബാധിക്കുന്നുണ്ടെന്ന് നിരീക്ഷകര്‍ പറഞ്ഞു.