ടൊറന്റോയില്‍ ഹൈവേ 401 ല്‍ വാഹനത്തിന്റെ ചക്രം ഊരിത്തെറിച്ച് കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഇടിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു 

By: 600002 On: Mar 13, 2024, 10:54 AM

 

 

ടൊറന്റോയില്‍ ഹൈവേ 401 ല്‍ വാഹനത്തില്‍ നിന്നും ചക്രം ഊരിത്തെറിച്ച് മറ്റൊരു കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഇടിച്ച് ചില്ല് തകര്‍ന്നു. വിക്ടോറിയ പാര്‍ക്ക് അവന്യുവിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 

ഈസ്റ്റ്ബൗണ്ടില്‍ നിന്നും വന്ന വാഹനത്തിന്റെ മുന്‍വശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. ഇത് വെസ്റ്റ്ബൗണ്ടില്‍ നിന്നും വന്ന കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ചക്രം ഊരിത്തെറിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കാറിന്റെ പാസഞ്ചര്‍ സൈഡിലെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നതായി പോലീസ് പറഞ്ഞു. ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ കാറിലുണ്ടായിരുന്നു. ഇവര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.