ധാരാവിയുടെ മുഖം മാറ്റും, പണി തുടങ്ങാൻ ഗൗതം അദാനി

By: 600007 On: Mar 12, 2024, 12:13 PM

മുംബൈ: ധാരാവി പുനർ വികസനത്തിന്റെ ഭാഗമായി താമസക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സർവേ  മാർച്ച് 18 മുതൽ ആരംഭിക്കും. മഹാരാഷ്ട്ര സർക്കാരിൻ്റെയും അദാനി ഗ്രൂപ്പിൻ്റെയും സംയുക്ത സംരംഭമായ ധാരാവി റീഡെവലപ്‌മെൻ്റ് പ്രൊജക്‌റ്റ് പ്രൈവറ്റ് ലിമിറ്റഡ്, പുനരധിവാസ യോഗ്യതാ മാനദണ്ഡം നിർണ്ണയിക്കാൻ സംസ്ഥാന സർക്കാരിന്റെ ഡാറ്റാ ഉപയോഗിക്കും. 

മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ശതകോടീശ്വരൻ അദാനിക്ക് കഴിഞ്ഞ വര്ഷം ലഭിച്ചിരുന്നു.