പഴക്കമുള്ള ടിക്കറ്റുകള്‍, ക്രെഡിറ്റ് സ്‌കോറുകള്‍ എന്നിവ ശേഖരിക്കാന്‍ കളക്ഷന്‍ ഏജന്‍സി അവതരിപ്പിച്ച് ഓട്ടവ സിറ്റി 

By: 600002 On: Mar 12, 2024, 2:16 PM


 

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ടിക്കറ്റുകള്‍ ശേഖരിക്കുന്നതിനും താമസക്കാരുടെ ക്രെഡിറ്റ് സ്‌കോറുകള്‍ ശേഖരിക്കുന്നതിനും കളക്ഷന്‍ ഏജന്‍സി അവതരിപ്പിച്ച് ഓട്ടവ സിറ്റി. ജനുവരിയില്‍ ഒരു മത്സര പ്രക്രിയയിലൂടെ സിറ്റി ഒരു പുതിയ പ്രൈവറ്റ് കളക്ഷന്‍ ഏജന്‍സിയെ(Sic) കരാര്‍ ചെയ്തു. 

ഫിനാന്‍ഷ്യല്‍ ഡെറ്റ് റിക്കവറി(FDR) ആണ് ഈ പ്രക്രിയയിലെ ഫൈനല്‍ കളക്ഷന്‍ ഏജന്‍സി. മുമ്പുള്ള സിറ്റി-കോണ്‍ട്രാക്റ്റ് കളക്ഷന്‍ ഏജന്‍സികളിലുള്ള കടങ്ങള്‍ മാത്രമേ ശേഖരിക്കൂവെന്ന് ഡെപ്യൂട്ടി സിറ്റി ട്രഷറര്‍ റെവന്യു, ജോസഫ് മുഹുനി പ്രസ്താവനയില്‍ പറഞ്ഞു. 

എഫ്ഡിആര്‍ കടം ഈടാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് 103,000 പ്രൊവിന്‍ഷ്യല്‍ ഒഫന്‍സ് ആക്ട് പ്രകാരമുള്ള പിഴയും 3,000 അടയ്ക്കാത്ത വാട്ടര്‍ ബില്ലുകളും ക്രെഡിറ്റ് ബ്യൂറോയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.