കൂടുതല്‍ ആനുകൂല്യങ്ങളും വേതനവും നല്‍കി കനേഡിയന്‍ സായുധ സേനയിലെ റിക്രൂട്ട്‌മെന്റ് പ്രശ്‌നം പരിഹരിക്കാം: മുന്‍ പ്രതിരോധ മേധാവി 

By: 600002 On: Mar 12, 2024, 12:19 PM

 


കനേഡിയന്‍ സായുധ സേനയുടെ റിക്രൂട്ട്‌മെന്റ് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുള്ള പരിഹാരം കൂടുതല്‍ പണം നല്‍കി ആളുകളെ സേനയിലേക്ക് ആകര്‍ഷിക്കുക എന്നതാണെന്ന് റിട്ടയേര്‍ഡ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ടോം ലോസണ്‍. കനേഡിയന്‍ എയര്‍ഫോഴ്‌സിന് എന്ത് പ്രതിഫലം ലഭിക്കുന്നു എന്നതിനെക്കുറിച്ച് ആരും പരാതിപ്പെടുന്നില്ലെന്ന് ലോസണ്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. സായുധ സേനയ്ക്കുള്ള വേതനം മികച്ചതാക്കുക. സേനാംഗങ്ങള്‍ക്ക് ശ്രദ്ധേയമായ ആനുകൂല്യങ്ങളോടെ മികച്ച ശമ്പളം നല്‍കുന്നത് വഴി മറ്റ് ഓര്‍ഗനൈസേഷനുകളെ മറികടക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. 

വ്യാഴാഴ്ച നടന്ന സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് സംബന്ധിച്ച ഓട്ടവ കോണ്‍ഫറന്‍സില്‍ റിക്രൂട്ട്‌മെന്റ് പ്രശ്‌നങ്ങളില്‍ സിഎഎഫ് മരണപാതയിലാണെന്ന് പ്രതിരോധമന്ത്രി ബില്‍ ബ്ലെയര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി ലോസണ്‍ രംഗത്തെത്തിയത്. പ്രതിരോധ മേഖലയ്ക്കായി കൂടുതല്‍ തുക ചെലവഴിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബ്ലെയര്‍ ഊന്നിപ്പറഞ്ഞിരുന്നു.