ഐവിഎഫ് സേവനങ്ങള്‍ക്ക് പൊതുധനസഹായം പ്രഖ്യാപിച്ച് ബീസി സര്‍ക്കാര്‍ 

By: 600002 On: Mar 12, 2024, 10:53 AM

 

 

സര്‍ക്കാരിന്റെ പൊതുധനസഹായത്തോടെയുള്ള ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍(IVF) പ്രോഗ്രാം അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഐവിഎഫ് സേവനങ്ങള്‍ മികച്ചതും അഫോര്‍ഡബിളുമാക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ധനസഹായമെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച വ്യക്തമാക്കി. 

ഒരു കുടുംബം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകളെ വന്ധ്യതയും രക്ഷാകര്‍തൃത്വത്തിനുള്ള മറ്റ് തടസ്സങ്ങളും സാരമായി ബാധിക്കുന്നുവെന്ന് ബീസി പ്രീമിയര്‍ ഡേവിഡ് എബി പറഞ്ഞു. ഇതിന് പരിഹാരമായുള്ള ഐവിഎഫ് ചികിത്സയ്ക്കാണ് ധനസഹായം നല്‍കുന്നത്. ചികിത്സയുടെ ഒരു ഘട്ടത്തിനുള്ള ചികിത്സയ്ക്കും മരുന്നിനുമാണ് പ്രോഗ്രാം വഴി ഫണ്ട് ലഭിക്കുക.

ബീസിയില്‍ സേവനം ആക്‌സസ് ചെയ്യുന്നതിനുള്ള പ്രായപരിഗണനകള്‍, സര്‍വീസ് ഡെലിവറി ഓപ്ഷനുകള്‍, കെയര്‍ പാത്ത്‌വേ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രോഗ്രാം വിശദീകരിക്കുന്നു. ഈ വര്‍ഷമുടനീളം വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി പ്രോഗ്രാം സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തും.