കാനഡയില്‍ മിനിമം വേതനം ഏപ്രില്‍ 1ന് മണിക്കൂറിന് 17.30 ഡോളറായി ഉയരും 

By: 600002 On: Mar 12, 2024, 10:26 AM

 

 

എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ(ESDC) പ്രകാരം, ഫെഡറല്‍ മിനിമം വേതനം മണിക്കൂറിന് 17.30 ഡോളറായി ഉയരും. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മിനിമം വേതനം മണിക്കൂറിന് 15.55 ഡോളറില്‍ നിന്നും 16.65 ഡോളറായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. എല്ലാ വേതന വര്‍ധനകളും മുന്‍ കലണ്ടര്‍ വര്‍ഷത്തിലെ കാനഡയുടെ ഉപഭോക്തൃ വില സൂചികയെ(CPI)  അടിസ്ഥാനമാക്കിയുള്ളതാണ്. 

ന്യൂബ്രണ്‍സ്‌വിക്ക്(15.30 ഡോളര്‍), യുകോണ്‍(17.59 ഡോളര്‍), ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍(15.60 ഡോളര്‍), നോവ സ്‌കോഷ്യ(15.20 ഡോളര്‍), പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്(15.40 ഡോളര്‍) എന്നിവ ഉള്‍പ്പെടെ പല പ്രവിശ്യകളും ഏപ്രില്‍ 1 ന് മിനിമം വേതനം ഉയര്‍ത്തുന്നുണ്ട്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ഒക്ടോബര്‍ 1 ന് വീണ്ടും മിനിമം വേതനം 16 ഡോളറായി വര്‍ധിപ്പിക്കും.