കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്കിനെ തിരിച്ചുവിളിക്കാന്‍ ആരംഭിച്ച ക്യാമ്പയിന്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. മേയറെ തിരിച്ചുവിളിക്കുന്നതിനായി ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള ഒപ്പു ശേഖരണത്തിന്റെ സമയപരിധി അടുത്തിരിക്കുകയാണ്. 500,000 ഒപ്പുകളാണ് ആവശ്യമായുള്ളത്. ഒപ്പു ശേഖരണം സജീവമായി തുടരുന്നുവെന്നും ആളുകള്‍ കൂടുതലായി എത്തുന്നുണ്ടെന്നും ക്യാമ്പയിന് തുടക്കമിട്ട ലോക്കല്‍ ബിസിനസ്മാന്‍ ലാന്റണ്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു. വാരാന്ത്യത്തില്‍, സന്നദ്ധപ്രവര്‍ത്തകര്‍ നഗരത്തിന് ചുറ്റുമുള്ള റെസ്റ്റോറന്റുകള്‍, ഗ്രോസറി സ്‌റ്റോറുകള്‍, ഡോഗ് പാര്‍ക്കുകള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഒപ്പു ശേഖരണത്തിനായി ആളുകളുടെ പക്കലെത്തി. ചൊവ്വാഴ്ച 3 മണിക്ക് സിറ്റി ഹാളിന് പുറത്ത് റാലിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ജനുവരി 30നാണ് മേയറെ തിരിച്ചുവിളിക്കാനുള്ള നോട്ടീസ് ജോണ്‍സ്റ്റണ്‍ ഫയല്‍ ചെയ്തത്. സിറ്റിയുടെ നയങ്ങളില്‍ താന്‍ നിരാശനാണെന്നത് പോലെ മറ്റുള്ളവരും നിരാശരരാണെന്ന് ജോണ്‍സ്റ്റണും പറയുന്നു. അതേസമയം, ഈ ക്യാമ്പയിന്‍ വിജയിക്കിലെന്ന് നിരവധി രാഷ്ട്രീയക്കാര്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ താനും തന്റെ ടീമും ഇപ്പോഴും ആത്മവിശ്വാസത്തിലാണെന്നാണ് ജോണ്‍സ്റ്റന്റെ മറുപടി. മാര്‍ച്ച് 22 ന് ജോണ്‍സ്റ്റണുമായി കൂടിക്കാഴ്ച നടത്താന്‍ ഗോണ്ടെക്ക് സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ക്യാമ്പയിന്റെ ഭാഗമായി ആളുകള്‍ക്ക് ഒപ്പുവെക്കാനും അഭിപ്രായം പറയാനുള്ള അഞ്ച് സ്ഥലങ്ങള്‍ അറിയാന്‍ ഓണ്‍ലൈന്‍ മാപ്പ് ഉപയോഗിക്കാം.