അപകടകരമായ ടിക് ടോക് ചലഞ്ച്; യുകെയില്‍ പതിനൊന്നുകാരന് ദാരുണാന്ത്യം 

By: 600002 On: Mar 11, 2024, 12:10 PM

 

 

യുകെയില്‍ കൗമാരക്കാരന്റെ ദാരുണ മരണത്തിനിടയാക്കി ടിക് ടോക് ചലഞ്ച്. ടോമി ലീ എന്ന പതിനൊന്നു വയസ്സുകാരനാണ് മരിച്ചത്. ക്രോമിംഗ് എന്ന് അറിയപ്പെടുന്ന ടിക് ടോക് ചലഞ്ചിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം. 

പെയിന്റ്, പെട്രോള്‍, ഹെയര്‍ സ്‌പ്രേ, മറ്റ് ലായകങ്ങള്‍ തുടങ്ങിയ വിഷപദാര്‍ത്ഥങ്ങള്‍ ശ്വസിച്ച് ലഹരി കണ്ടെത്തുന്നതാണ് ഈ ചലഞ്ച്. ഇവ തുടര്‍ച്ചയായി ശ്വസിക്കുക, വായിലേക്കും മൂക്കിലേക്കും സ്േ്രപ ചെയ്യുക എന്നിങ്ങനെ പല രീതിയിലാണ് ഉപയോഗം. സുഹൃത്തുക്കള്‍ക്കൊപ്പം ചലഞ്ചില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ടോമീ. വിഷപദാര്‍ത്ഥം ശ്വസിക്കുന്നത് വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ടോമിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഓസ്‌ട്രേലിയയിലും യുകെയിലുമായി ഇതിന് മുമ്പും ഇത്തരം ചലഞ്ചുകള്‍ അനുകരിച്ച് സമാനമായ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.