വെള്ളിയാഴ്ച ക്വീന്‍സ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഗ്രാന്റ് ഹാള്‍ ക്ലോക്ക് ടവറില്‍ പലസ്തീന്‍ പതാക ഉയര്‍ത്തിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ചതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. അനധികൃതമായി ക്യാമ്പസിനുള്ളില്‍ അതിക്രമിച്ച് കയറിയവരാണ് പതാക ഉയര്‍ത്തിയതെന്ന് ക്വീന്‍സ് യൂണിവേഴ്‌സിറ്റി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു. സംഭവം കിംഗ്സ്റ്റണ്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. ഒപ്പം യൂണിവേഴ്‌സിറ്റി സെക്യൂരിറ്റിയും അന്വേഷണം നടത്തുന്നുണ്ട്.
സംഭവത്തിന് ദൃക്‌സാക്ഷികളായവരോ ശാരീരിക സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതോ ആയ ക്യാമ്പസ് കമ്മ്യൂണിറ്റി മെമ്പേഴ്‌സ് ഉടന്‍ ക്യാമ്പസ് സെക്യൂരിറ്റിയുമായോ ലോക്കല്‍ പോലീസുമായോ ബന്ധപ്പെടണമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു.