കാല്‍ഗറിയില്‍ 14 സ്ട്രീറ്റ് ബ്രിഡ്ജിനടിയില്‍ നിന്നും മൃതദേഹം കണ്ടെടുത്തു; പോലീസ് അന്വേഷണം ആരംഭിച്ചു 

By: 600002 On: Mar 11, 2024, 9:54 AM

 

 

കാല്‍ഗറിയില്‍ ബോ റിവറിന് സമീപം 14 ബ്രിഡ്ജിനടിയില്‍ നിന്നും മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച രാവിലെ 10:45  ന് പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് കാല്‍ഗറി പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. 

മരണകാരണം വ്യക്തമല്ല. ഹോമിസൈഡ് ഡിറ്റക്ടീവുകള്‍ അന്വേഷണത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ദൃക്‌സാക്ഷികളില്‍ നിന്നും മൊഴി എടുത്തുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ വിളിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.