മാധ്യമ പ്രവർത്തകൻ രവി എടത്വ ഡാളസിൽ അന്തരിച്ചു

By: 600084 On: Mar 10, 2024, 4:46 PM

പി പി ചെറിയാൻ, ഡാളസ്

ഡാളസ് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മാധ്യമ രംഗത്തെ സജീവ സാന്നിധ്യവുമായ  ശ്രീ രവികുമാർ എടത്വ(67) ഡാലസിൽ അന്തരിച്ചു.

ഡാലസ് മലയാളികൾക്ക് സുപരിചിതനും  സിയാന സ്റ്റുഡിയോ ഉടമയും പ്രശസ്ത ഫോട്ടോ- വീഡിയോഗ്രാഫറും, ഏഷ്യാനെറ്റിലെ യുഎസ് വീക്കിലി റൗണ്ട് അപ്പ്‌ ടെക്സസിലെ പ്രൊഡക്ഷൻ കൺട്രോളറും, ഇപ്പോൾ ഫ്ലവേഴ്സ് ടിവിയുടെ ടെക്സസ് റീജിയണൽ മാനേജരുമായ  ശ്രീ രവികുമാർ  അമേരിക്കൻ സമയം ഇന്ന് രാവിലെ (മാർച്ച് 9നു)ആറരയ്ക്ക്  കാരോൾട്ടൻ ബെയ്ലർ ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ പിന്നീട്.