മഞ്ഞുമ്മൽ നിർത്തിയിടത്തെന്ന് ആടുജീവിതം തുടങ്ങും

By: 600007 On: Mar 10, 2024, 3:10 AM

 

 

മലയാള സിനിമ ഇന്ന് ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ചു കഴി‍ഞ്ഞു. ലോകത്തിന്റെ ഏത് മേഖലയിൽ ചെന്നാലും മലയാളികൾ ഉണ്ടാകും എന്ന് പറയുമ്പോലെ രാജ്യമൊട്ടാകെ മലയാള സിനിമയെ ആഘോഷിക്കുകയാണ്. പണംവാരലിന് പുറമെ മലയാള സിനിമയെ ലോകം അം​ഗീകരിക്കുന്നു എന്നതിന്റെ ആഘോഷത്തിലാണ് കേരളക്കരയും. മഞ്ഞുമ്മൽ ബോയ്സ് അതിന് വലിയൊരു വഴിത്തിരിവാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നതും. അക്കൂട്ടത്തിലേക്ക് വരുമെന്ന് ഏവരും പ്രതീക്ഷ അർപ്പിക്കുന്ന സിനിമയാണ് ആടുജീവിതം. 


വർഷങ്ങളോളം മലയാളികൾ കാത്തിരുന്ന ബ്ലെസി ചിത്രം തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ആടുജീവിതത്തിൽ, ഇതുവരെ ചെയ്യാത്ത ​ഗെറ്റപ്പുമായി അമ്പരപ്പിക്കുകയാണ് പൃഥ്വിരാജ്. ഇന്ന് റിലീസ് ചെയ്ത ട്രെയിലറിലെ നടന്റെ പ്രകടനം കണ്ട് പൃഥ്വിയുടെ കരിയർ ബെസ്റ്റ് എന്ന് പറയുകയാണ് ഏവരും. ലോക സിനിമയിൽ മലയാള സിനിമയെ ആടുജീവിതം അടയാളപ്പെടുത്തും എന്നാണ് ഏവരും പറയുന്നത്.