‌18ാം വയസിൽ പോൺ മേഖലയിലേക്ക്, ഒരു മില്യൺ ഡോളർ ആസ്തി,സോഫിയ ലിയോൺ മരിച്ചനിലയിൽ

By: 600007 On: Mar 10, 2024, 3:30 AM

ദില്ലി: പോൺ താരം സോഫിയ ലിയോൺ അന്തരിച്ചു. 26വയസ്സായിരുന്നു. സോഫിയയെ അവരുടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛൻ മൈക്ക് റെമോരോ പറഞ്ഞു. അതേസമയം, മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. പോൺ ഇൻഡസ്ട്രിയിൽ അടുത്തിടെയുണ്ടാവുന്ന  നാലാമത്തെ മരണമാണിത്

മാർച്ച് 1നാണ് സംഭവം. സോഫിയയെ അവരുടെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നുവെന്ന് മൈക്ക് പറഞ്ഞു. മരണകാരണത്തെക്കുറിച്ച് ലോക്കൽ പൊലീസിൻ്റെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. സോഫിയ ആത്മഹത്യ ചെയ്‌തതല്ല. അവളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും മൈക്ക് കൂട്ടിച്ചേർത്തു.