അന്തരിച്ച മാത്യു പി. മാത്യൂസിന്റ പൊതുദർശനം ഡാളസിൽ മാർച്ച് 9,10 തീയതികൾ

By: 600084 On: Mar 9, 2024, 4:38 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ്:  അന്തരിച്ച മാത്യു പി. മാത്യൂസിന്റ പൊതുദർശനം മാർച്ച് 9,10 തീയതികൾ ഡാളസിൽ. ചെങ്ങന്നൂർ ഇടയാറൻമുള പുതുപ്പള്ളിൽ വീട്ടിൽ പാസ്റ്റർ പി.എം. മാത്യു - സൂസമ്മ ദമ്പതികളുടെ മകനാണു മാത്യു പി. മാത്യൂസ് (സാബു - 50). കോന്നി സ്വദേശി ബിന്ദുവാണ് സഹധർമ്മിണി. സാബുവിന് രണ്ട് സഹോദരൻമാരും, ഒരു സഹോദരിയും ഉണ്ട്. പിതാവ് ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ ചെങ്ങന്നൂർ സെൻ്ററിലെ ഒരു ശുശ്രൂഷകൻ ആണ്. മക്കൾ: സാറാ, ഹന്നാ, ജോഷ്വ.

മെമ്മോറിയൽ സർവീസ് - 2024 മാർച്ച് 9,10 വെള്ളി,ശനി
സമയം :6:30PM - 9:00PM,
റിസർക്ഷൻ ചർച് : 4309 മെയിൻ സ്ട്രീറ്റ്, റൗലറ്റ്, TX, 75088

സംസ്കാര ശുശ്രുഷ : മാർച്ച് 12 ചൊവാഴ്ച
സമയം:ചൊവ്വാഴ്ച 10:30 AM ചാൾസ് ഡബ്ല്യു സ്മിത്ത് ഫ്യൂണറൽ ഹോം 2343 ലേക്ക് റോഡ്, ലാവോൺ, TX 75166