ആളുകളെ ആകര്‍ഷിക്കാന്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ഒരു ഡോളര്‍ വരെ വിലയീടാക്കി കനേഡിയന്‍ നഗരങ്ങള്‍ 

By: 600002 On: Mar 9, 2024, 11:53 AM

 

 

പാര്‍പ്പിട പ്രതിസന്ധികളും അഫോര്‍ഡബിളിറ്റി ക്രൈസിസുകളും പരിഹരിക്കുന്നതിന് കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് കനേഡിയന്‍ നഗരങ്ങള്‍ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് രാജ്യത്ത് പുതുതായി എത്തുന്നവര്‍ക്കായി നല്‍കുന്നത്. പ്രോപ്പര്‍ട്ടികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു ഡോളര്‍ വരെ നിരക്കില്‍ ഭൂമി വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന സ്ഥലങ്ങളുമുണ്ട്. കാനഡയിലെ ഈ സ്ഥലങ്ങളിലെ പ്രോപ്പര്‍ട്ടികളോ ഭൂമികളോ കുറഞ്ഞ വിലയ്‌ക്കോ മറ്റ് ഇന്‍സെന്റീവുകളോട് കൂടിയോ കൈമാറുകയാണ് ചെയ്യുന്നത്. 

ഈ ഡീലുകളില്‍ ചിലതിന്റെ കാലാവധി കഴിഞ്ഞതോ വിറ്റഴിക്കുകയോ ചെയ്തിരിക്കാമെന്ന കാര്യം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറയുന്നു. ഒന്റാരിയോയിലെ കോക്രെയ്ന്‍, മാനിറ്റോബയിലെ ബ്രാന്‍ഡണ്‍, റെസ്‌റ്റോണ്‍, പൈപ്പ്‌സ്‌റ്റോണ്‍, സസ്‌ക്കാച്ചെവന്‍, ആല്‍ബെര്‍ട്ടയിലെ മണ്ടെയര്‍, യുക്കോണിലെ ക്രൗണ്‍ ലാന്‍ഡ്‌സ് എന്നീ കനേഡിയന്‍ സ്ഥലങ്ങളിലെല്ലാം വളരെ കുറഞ്ഞ നിരക്കിലാണ് പ്രോപ്പര്‍ട്ടികള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.